മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തിന് ഗംഭീര വരവേല്പാണ് ആരാധകര്‍ നല്‍കിയത്. നവാഗതനായ ദേവദത് ഷാജിയും അമല്‍ നീരദും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചതും അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറുദീസാ, രതിപുഷ്പം, ആകാശം പോലെ എന്നിവ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഗാനങ്ങളാണ്.

പറുദീസ, രതിപുഷ്പം എന്നീ ഗാനങ്ങളുടെ വീഡിയോയും ഇതിലെ തീം സോംഗിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന, ആകാശം പോലെ എന്ന ഗാനത്തിന്റെ വീഡിയോയും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മനോഹരമായ ഈ മെലഡിക്ക് വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ആലപിച്ചിരിക്കുന്നത് ഹംസിക അയ്യര്‍, കപില്‍ കപിലന്‍ എന്നിവര്‍ ചേര്‍ന്നുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഷിന്‍ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസി, അനഘ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനരംഗത്തിലുള്ളത്. ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹര്‍ഷനുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക