കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സിന്റെ(The Kashmir Files) പോസ്റ്റര്‍ രക്തം കൊണ്ട് നിര്‍മ്മിച്ച്‌ യുവതി. സോണി എന്ന കലാകാരിയാണ് ചിത്രത്തിലെ ഏഴ് പ്രധാന കഥാപാത്രങ്ങളെ വരച്ചത്. സംവിധായകന്‍ വിവേക് അഗ്നിഹോത്രി പോസ്റ്റര്‍ പങ്കുവെച്ചതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അവിശ്വസിനീയമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചത്. ആര്‍ക്കെങ്കിലും യുവതിയെ അറിയാമെങ്കില്‍ തന്നെ അറിയിക്കണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും ചെയ്യരുതെന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം കഴിഞ്ഞദിവസം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മാര്‍ച്ച്‌ 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച്‌ 18ന് 100 കോടി പിന്നിട്ടിരുന്നു. ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക