തിരുവനന്തപുരം: വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ മലയിന്‍കീഴ് എസ്‌എച്ച്‌ഒ സൈജുവിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്തു. 2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബസന്ധമായ പ്രശ്നത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതാണ് പരിചയത്തിന് തുടക്കം.

പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. സൈജു ഇടപെട്ട് തന്‍റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയുമായി യുവതി റൂറല്‍ എസ്‍പിയെ സമീപച്ചതിന് പിന്നാലെ സൈജു അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പൊലീസ് ഓഫീസേഴ്സ് റൂറല്‍ പ്രസിഡന്‍റ് കൂടിയാണ് സൈജു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക