ബസില്‍ യാത്രചെയ്യുമ്ബോഴും നടന്ന് പോകുമ്ബോഴുമെല്ലാം നമുക്ക് നേരെ യാചിച്ച്‌ കൈ നീട്ടുന്ന നിരവധി മുഖങ്ങളെ നാം കാണാറുണ്ട്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒരു ജോലിയും ചെയ്യാനാകാതെ വിഷമിക്കുന്ന ഇവരെ ഓര്‍ത്ത് നാം സഹതപിക്കുന്നു. സഹായം ചെയ്യുന്നു.

എന്നാല്‍ ഇതിനിടെ ഭിക്ഷയാചിക്കുന്നത് തൊഴിലാക്കി മാറ്റിയവരും ഉണ്ട്. അധ്വാനമില്ലാതെ പണം സമ്ബാദിക്കാനുള്ള ഉപാധിയാണ് ഇത്തരക്കാര്‍ക്ക് ഭിക്ഷാടനം. ഇത്തരത്തില്‍ ഭിക്ഷാടനത്തിലൂടെ ലക്ഷപ്രഭുവായ ഒരാള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടിലെ പ്രമുഖ വ്യവസായികളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭരത് ജെയ്ന്‍ എന്ന ഭിക്ഷക്കാരന്റെ സമ്ബാദ്യം. രണ്ട് ഫളാറ്റുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് 53 വയസ്സ് പിന്നിടുന്ന ഭരത് ജെയ്‌നിനുള്ളത്. ലക്ഷങ്ങള്‍ വിലവരുന്ന ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ സകലതും ഇയാള്‍ സ്വന്തമാക്കിയത് ഭിക്ഷാടനത്തിലൂടെ ലഭിച്ച പണം കൊണ്ടാണ് എന്നത് ഏവരെയും അമ്ബരപ്പിക്കുന്നു.

സെന്‍ട്രല്‍ മുംബൈയും പരിസരങ്ങളുമാണ് ഭരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഭൂരിഭാഗം സമയം ഛത്രപതി ശിവജി ടെര്‍മിനലിലാകും ജെയ്‌നിനെ കാണാന്‍ സാധിക്കുക. മറ്റുള്ളവരെക്കാള്‍ ഏറെ നേരത്തെ തന്നെ ജെയ്ന്‍ ഭിക്ഷാടനം ആരംഭിക്കും. അ്ര്‍ദ്ധരാത്രിവരെ ഇടവേളയില്ലാതെ ഇത് തുടരും. സ്വന്തമായുള്ള ഫ്‌ളാറ്റുകളില്‍ പോലും പോകാതെ പ്രദേശത്ത് തന്നെ അന്തിയുറങ്ങിയാണ് ഭിക്ഷാടനം നടത്തുന്നത്. ആഴ്ചയില്‍ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഇയാള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്.

ഒരു ദിവസം ഭിക്ഷയാചിച്ച്‌ 2000 മുതല്‍ 3000 രൂപവരെയാണ് ജെയ്ന്‍ സ്വന്തമാക്കുക. അങ്ങിനെ പ്രതിമാസം 60,000 രൂപവരെ ലഭിക്കും്. ഭിക്ഷാടനം മാത്രമാണ് ജെയ്‌നിന്റെ ജീവിതോപാധി എന്ന് ധരിച്ചവര്‍ക്ക് തെറ്റി. സമ്ബാദിച്ച പണം കൊണ്ട് വാങ്ങിയ ജ്യൂസു കട മറ്റൊരള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. ഇതിന്റെ വാടകയായി മാസം 15,000 രൂപയോളം അദ്ദേഹം കൈപ്പറ്റാറുണ്ട്. അങ്ങിനെ മാസാവസാനമാകുമ്ബോള്‍ 75,000 രൂപയോളം കയ്യില്‍ കാണും. ഇതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നനായ ഭിക്ഷക്കാരനെന്ന വിളിപ്പേര് ജെയന്‍ സ്വന്തമാക്കിയത്.

ജെയ്‌നിന്റെ ഫ്‌ളാറ്റുകള്‍ക്ക് 70 ലക്ഷം രൂപ വീതമാണ് വില. ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് വേറെയും. ഇതിനെല്ലാം പുറമേ ഇതിന് പുറമേ കുടുംബപരമായി പഠന സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സും ഉണ്ട്. വളരെയേറെ ഇഷ്ടമുള്ള തൊഴിലാണ് ഭിക്ഷാടനം എന്നാണ് ജെയ്ന്‍ പറയുന്നത്. സാമ്ബത്തില നിലയും ബിസിനസ്സുമെല്ലാം മെച്ചപ്പെട്ടതോടെ ഭിക്ഷാടനത്തില്‍ നിന്നും പിന്മാറാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചിരുന്നു. ഭിക്ഷാടനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നവരോട് ജെയ്‌നിന് ഒന്നേ പറയാനുള്ളൂ. ഭിക്ഷാടനം തന്റെ പാഷനാണ്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക