കെറെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാനെത്തിയ സംഘത്തിലെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.

സ്ത്രീകളെ അടക്കം പോലീസ് വലിച്ചിഴച്ച്‌ കൊണ്ടുപോയതോടെ നാട്ടുകാരും പോലീസിന് നേരെ തിരിഞ്ഞു. കല്ലിടാനെത്തിയ സംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കിയതോടെ സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് സമരത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളക്കം സമരത്തില്‍ ഉണ്ടായിരുന്നു, ഇവരുടെ മുന്നില്‍ വെച്ച്‌ മാതാപിതാക്കളെ അടക്കം പോലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച്‌ നീക്കി. പോലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം പിന്നോട്ട് പോകാതെ നിന്നതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയി. കുറച്ച്‌ സമയത്തിന് ശേഷം കെ റെയില്‍ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പോലീസ് സന്നാഹവുമായാണ് ഇത്തവണ സംഘം എത്തിയത്. കെ റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോലീസ് അകമ്ബടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി.

പ്രതിഷേധക്കാര്‍ക്ക് മുന്നറിപ്പ് നല്‍കിയെങ്കിലും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നാട്ടുകാര്‍ ഉ​ദ്യോ​ഗസ്ഥര്‍ക്ക് നേരെ ​ഗോ ബാക്ക് വിളികളുയര്‍ത്തി. തുടര്‍ന്നാണ് സമരക്കാരും പോലീസും നേര്‍ക്കുനേര്‍ വരുന്ന സ്ഥിതിയുണ്ടായത്.ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായ വി.ജെ ലാലി, ജോസഫ് എം പുതുശേരി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഘര്‍ഷത്തില്‍ വി.ജെ ലാലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ജനകീയ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 6 മണി മുതല്‍ 6 മണി വരെയാണ് ഹര്‍ത്താല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക