പാലക്കാട്: വനിതാ കൗൺസിലർമാർ തമ്മിൽ അടിപിടി നടന്ന പാലക്കാട് നഗരസഭയിൽ ഇന്നലെ യുഡിഎഫ്, സിപിഎം അംഗങ്ങൾ യോഗത്തിനെത്തിയത് ഹെൽമറ്റ് ധരിച്ച് മുൻകരുതലുമായി. പ്രഥമ ശുശ്രൂഷയ്ക്കു വേണ്ട മരുന്നും കയ്യിൽ കരുതിയിരുന്നു. ഭരണപക്ഷമായ ബിജെപിയിൽ നിന്നു തലയ്ക്കടിയേറ്റാൽ രക്ഷയ്ക്കാണിതെന്ന് പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു. ഈ മാസം 7നു നടന്ന നഗരസഭാ യോഗത്തിൽ ബിജെപി, കോൺഗ്രസ് വനിതാ അംഗങ്ങൾ ഏറ്റുമുട്ടിയിരുന്നു.

ഇരുകൂട്ടരുടെയും പരാതിയിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അടിപിടി സംഭവത്തിനു ശേഷം ഇന്നലെ നഗരസഭ കൗൺസിൽ യോഗം ചേർന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങളുടെ ഹെൽമറ്റ് പ്രതിരോധം. സിപിഎമ്മിലെ ചില അംഗങ്ങൾ ചുവന്ന ഹെൽമറ്റാണു ധരിച്ചിരുന്നത്. ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലും രൂക്ഷമായ തർക്കം നടന്നു. ഒരു വിഷയം മാത്രമാണ് ചർച്ച ചെയ്യാനുണ്ടായിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച ചെയ്ത് അജൻഡ പാസാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക