ആലപ്പുഴ: പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച്‌ മരിച്ചു. ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു

രാജു മാത്യു(66), വിക്രമന്‍ നായര്‍(65) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഇവരെ ഇടിച്ച ടോറസ് ലോറി നിര്‍ത്താതെ പോയി. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക