ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഷെയിൻ വോൺ അന്തരിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ ആണ് ഇതിഹാസതാരം വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം.അദ്ദേഹത്തിൻറെ വസതിയിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്നും, ഉടനടി ആശുപത്രിയിലെത്തിച്ച് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി എങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ മാനേജർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിട്ടാണ് ഷെയിൻ വോൺ കണക്കാക്കപ്പെടുന്നത്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടി. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. 2008 ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക