ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നല്‍കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. വാര്‍ത്താസമ്മേളനത്തിലാണ് മയൂഖ ജോണി ഗുരുതര ആരോപണം ഉന്നയിച്ചത്.

പീഡനക്കേസിലെ മുഖ്യപ്രതി ചുങ്കത്ത് ജോണ്‍സനാണ്. ഇയാളെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോള്‍ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും മയൂഖ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലാണ് പ്രതികരിച്ചതെന്നും മയൂഖ ജോണി ആരോപിച്ചു. പരാതി പിന്‍വലിക്കാന്‍ ശ്രമം നടന്നു. വനിതാ കമ്മിഷന്‍ വഴി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഇടപെട്ടതായി വിവരം ലഭിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും മയൂഖ ജോണി ആരോപിച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക