ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊവി‍ഡ് നാലാം തരം​ഗം ജൂണിലുണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം തരം​ഗത്തില്‍ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനില്‍ക്കാമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ 22ന് ആരംഭിക്കുന്ന നാലാം തരം​ഗം ഒക്ടോബര്‍ 24 വരെ നീണ്ടുനില്‍ക്കും. ആ​ഗസ്റ്റ് 23 ഓടെ തരം​ഗം പാരമ്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മൂന്നാം തരം​ഗം പ്രവചിക്കപ്പെട്ടതിലും വേ​ഗത്തില്‍ പാരമ്യത്തിലെത്തിയിരുന്നു. ആദ്യ രണ്ട് വ്യാപനവുമായി താരതമ്യം ചെയ്യുമ്ബോള്‍ പൊതുവെ മൂന്നാം തവണ കാര്യമായ അപകടം സൃഷ്ടിച്ചിരുന്നില്ല. നാലാം തവണയും സമാനമായിരിക്കുമോയെന്ന് വ്യക്തമല്ല. അതേസമയം കേരളത്തിലെ കൊവിഡ് വ്യാപന നിരക്ക് ​ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധയേറ്റത്. കഴിഞ്ഞ ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് കുറഞ്ഞ നിരക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കൊവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക