കീവ്: സൈനിക നടപടി തുടരുന്ന റഷ്യന്‍ സൈന്യത്തിനെതിരെ യുക്രൈന്‍ സൈനികര്‍ക്ക് പിന്തുണ നല്‍കാന്‍, സ്വന്തം രാജ്യത്തിന് വേണ്ടി തോക്കെടുത്ത് മുന്‍ മിസ് ഗ്രാന്‍ഡ് യുക്രൈന്‍. റഷ്യന്‍ അധിനിവേശത്തിനെതിരായ യുക്രൈന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് തോക്കെടുത്ത് നില്‍ക്കുന്ന ചിത്രം അനസ്താസിയ ലെന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു.

2015 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യമത്സരത്തിലെ യുക്രൈന്റെ പ്രതിനിധിയായിരുന്നു അനസ്താസിയ ലെന്ന. ‘അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും!’ ശനിയാഴ്ച ഒരു പോസ്റ്റില്‍ പറഞ്ഞു അനസ്താസിയ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ യഥാര്‍ത്ഥവും ശക്തനുമായ നേതാവാണെന്നും അവര്‍ പറഞ്ഞു. റഷ്യ യുക്രെയിനിന്റെ മണ്ണില്‍ പ്രവേശിച്ചത് മുതല്‍ സെലെന്‍സ്‌കിയ തന്റെ രാജ്യത്തെ സൈനികര്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്തുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക