പ്രശസ്ത സംവിധായകനും പലപ്പോഴും വിവാദ നായകനുമായ രാംഗോപാൽ വർമ്മ മിനിസ്ക്രീൻ/ tiktok താരമായ ഐഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖത്തിൻറെ പ്രമോ വീഡിയോയിൽ ആണ് രാം ഗോപാൽ വർമയുടെ കരണത്ത് ഐഷു റെഡ്ഡി അടിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. താരത്തിൻറെ ഒരു ശരീരഭാഗം തനിക്ക് ഇഷ്ടപ്പെട്ടു എന്ന് സംവിധായകൻ പറയുകയും, അതിൽ പ്രകോപിതയായ താരം അടിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രമോ വീഡിയോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ അഭിമുഖത്തിൻറെ പൂർണ്ണരൂപം പുറത്തു വന്നപ്പോഴും ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീകളുടെ ആകാരവടിവിന് കുറിച്ച് രാംഗോപാൽ വർമ്മ പച്ചയായ ചർച്ചയാണ് ഈ അഭിമുഖത്തിൽ നടത്തിയത്. പലപ്പോഴും അഭിമുഖത്തിലെ ദൃശ്യങ്ങളും ഐഷു റെഡ്ഡിയുടെ മുഖത്തേക്കാൾ ഉപരി അവരുടെ അഴകളവുകളിൽ ആണ് ഫോക്കസ് ചെയ്തിരുന്നത്.

ഇത് മാത്രമല്ല അഭിമുഖത്തിന് ശേഷം ഇരിക്കുന്ന നടിയുടെ മുന്നിൽ നിലത്തിരുന്നു കൊണ്ട് അവരുടെ ശരീരഭാഗങ്ങൾ കേന്ദ്രീകരിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്ന രാംഗോപാൽ വർമയുടെ ചിത്രം സഹിതം താരം ഇൻസ്റ്റാഗ്രാമിൽ Nooo means Nooo എന്ന ടാഗ്‌ലൈനോടുകൂടി പോസ്റ്റ് ചെയ്യുകയും, അതിന് രാംഗോപാൽ വർമ്മ ശരിയാണ് ആ ചിത്രത്തിലുള്ളത് താനോ ഐഷു റേഡ്ഡിയോ അല്ല എന്ന് പരിഹാസത്തോടെ മറുപടി നൽകുകയും ചെയ്തതും വിവാദമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക