വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം. തൃശൂര്‍ അരണാട്ടുകരയിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലാണ് വിദ്യാര്‍ത്ഥി സമരം. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ കോളേജില്‍ പൂട്ടിയിട്ടു. ഒടുവില്‍ പൊലീസെത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്.

ഒരു അധ്യാപികയുള്‍പ്പെടെ അഞ്ച് പേരെയാണ് പൂട്ടിയിട്ടത്. മൂന്ന് മാസം മുമ്ബ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. മൂന്ന് മാസം മുമ്ബ് നടന്ന സംഭവത്തെകുറിച്ച്‌ വിദ്യാര്‍ത്ഥിനി ഈയടുത്താണ് പുറത്തുപറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളേജിലെ വകുപ്പ് മേധാവിയോട് വാക്കാല്‍ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക