സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് റീമേക്ക്, ഭീംല നായക് ട്രെയിലർ എത്തി. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കിൽ പവന്‍ കല്യാണാണ് ചെയ്യുന്നത്പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു.നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. സാഗര്‍ ചന്ദ്രയാണ് സംവിധാനം. സിതാര എന്റര്‍ടെയിന്‍മെന്റ്സ് ആണ് നിർമാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക