// keralaspeaks.news_GGINT //

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബൈക്കില്‍ കറങ്ങാന്‍ പോയ കാമുകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. വെച്ചൂച്ചിറ കൊല്ലമുള ചാത്തന്‍തറ സന്തോഷ് കവല പത്താഴപ്പുരക്കല്‍ ആനന്ദ് രാജേഷാ(18)ണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

സ്‌കൂളിന് മുമ്പില്‍ നിന്ന പെണ്‍കുട്ടിയെ െബെക്കില്‍ കയറ്റി ആനന്ദ് സ്ഥലം വിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് പിതാവ് വെച്ചൂച്ചിറ പോലീസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടുപിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടിക്ക് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ കൂടിയായ ആശ ഗോപാലകൃഷ്ണന്‍, സി.പി.ഒ. സൂര്യ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് നല്‍കി വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി. സ്‌കറിയ, എ.എസ്.ഐ അച്ചന്‍കുഞ്ഞ്, എസ്.സി.പി. ഓമാരായ സലിം, സോണിമോന്‍ എന്നിവരുമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക