കൊച്ചി: വാരാപ്പുഴ പീഡന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹമാണ് റായ്ഗഡിലെ കാശിദ് എന്ന ഗ്രമത്തില്‍ കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഒരു റിസോര്‍ട്ട് ജീവനക്കാരനായിരുന്നു.

സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മദ്യപാനത്തിനിടയിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. 2011ലായിരുന്നു പീഡന കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതില്‍ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക