വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കടുവയെ രക്ഷപ്പെടുത്തി. ഇന്നലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ കുഞ്ഞു കടുവയെയാണ് വനംവകുപ്പ് എത്തി പുറത്തെടുത്തത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണിരുന്നത്.

ഇന്നലെ മുതല്‍ വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കടുവയെ രക്ഷിക്കാന്‍ കഴിഞ്ഞത്. പരിസരത്ത് പട്ടികുരയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടുവ കിണറ്റില്‍ വീണു കിടക്കുന്നതായി കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. തുടര്‍ന്നാണ് വനം വകുപ്പിനെ വിവരമറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി
പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണെന്ന് പല തവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. വലിയ ഭീഷണിയിലാണ് ജനങ്ങള്‍ ജീവിക്കുന്നതെന്നും വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ടെന്നും പ്രദേശവാസി പറഞ്ഞു.