കോഴിക്കോട്: മാരക ലഹരി മരുന്നുമായി യുവതി പിടിയില്‍. അതി മാരക മയക്കുമരുന്നായ എംഡിഎംഎയുമായിചങ്ങരോത്ത് കുന്നോത്ത് ശരണ്യ(29) ആണ് പിടിയിലായത്.മൊകേരിയില്‍ നിന്നാണ് ഇവര്‍ കുറ്റ്യാടി പോലീസിന്റെ വലയിലായത്.

പ്രതിയിൽ നിന്നും നിന്ന് 74 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മൊകേരി ഭാഗത്തേയ്‌ക്ക് മയക്കുമരുന്ന് വിതരണത്തിനായി യുവതി എത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി എസ്‌ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു.പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക