തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ നിന്നും ലഹരി വിരുദ്ധ ദിനത്തിൽ പിടികൂടിയത് 100 കിലോ കഞ്ചാവ് . പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു.

ചാക്കില്‍ കെട്ടി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ചില്ലറ വില്‍പ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ വൻ മാഫിയ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നി​ഗമനം.
ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് ഉടനീളം ഇന്നലെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക