ഇടുക്കി: അടിമാലിക്കടുത്ത് അമ്പഴച്ചാലിലെ ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ വന്യ മൃഗങ്ങളുടെ കൊമ്പുകളുമായി ഒരാള്‍ അറസ്റ്റിലായി. 1.05 ലക്ഷം രൂപയും ചീട്ടുകളിച്ച പത്തുപേരും പിടിയിലായി. വരയാട്, കേഴമാന്‍, മാന്‍ എന്നീ വന്യ മൃഗങ്ങളുടെ കൊമ്പുമായി തോക്കുപാറ സ്വദേശി ജോസ് ടി. തോമസി(54) നെയാണ് വെള്ളത്തൂവല്‍ എസ്‌ഐ മനോജിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപമായിരുന്നു ചീട്ടുകളി. സ്ഥലത്ത് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പനയുള്ളതായും ജില്ലയ്ക്ക് വെളിയില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. കറപ്പസ്വാമിയുടെ നിര്‍ദേശ പ്രകാരം വെള്ളത്തൂവല്‍ പോലീസും, ഇടുക്കി നാര്‍കോട്ടിക് സെല്ലും സംയുക്ത പരിശോധന നടത്തിയത്.

അടുത്തിടെ പോലീസും, നാര്‍കോട്ടിക്ക് സെല്ലും ചേര്‍ന്ന് രൂപീകരിച്ച ജില്ലയിലെ ഡാന്‍സാപ്പിന്റെയായിരുന്നു സംയുക്ത പരിശോധന. ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പത്ത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പരിശോധന നടത്തിയത്. കൊമ്പുകളുമായി പിടിയിലായ ജോസിനെയും തൊണ്ടി ഉരുപടികളും ദേവികുളം റേഞ്ചര്‍ക്ക് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക