നടി ഐശ്വര്യാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അര്‍ച്ചന 31 നോട്ടൗട്ട് തീയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്.

ബോള്‍ഡ് വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന ഐശ്വര്യയ്‌ക്ക് ചിത്രത്തില്‍ ചുരുണ്ട മുടിയും സാരിയും ധരിച്ച നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തതു മുതല്‍ താരത്തിന്റെ ലുക്കും ചര്‍ച്ചയായതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ അര്‍ച്ചനയാകുന്നതിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് താരം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസുമാണ് താരത്തിന്റെ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലൊക്കേഷനില്‍ എത്തി അര്‍ച്ചനയാകുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക