ന്യൂഡല്‍ഹി: ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പറന്നുവീണ തുണിയെടുക്കാന്‍ മകനെ പത്താം നിലയില്‍ നിന്ന് സാരിയില്‍ കെട്ടിയിറക്കി അമ്മ. ഡല്‍ഹി എന്‍.സി.ആറിലെ ഫരീദാബാദിലാണ് സംഭവം.പത്താം നിലയില്‍ നിന്ന് തൊട്ടു താഴത്തെ ഒമ്ബതാം നിലയിലേക്കാണ് മകനെ തുണിയില്‍ കെട്ടി ഇറക്കിയത്. ഇവിടുത്തെ ഫ്ളാറ്റ് ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു.
എതിര് കെട്ടിടത്തില്‍ താമസിക്കുന്നയാളാണ് വീഡിയോ പകര്‍ത്തിയത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയില്‍ ആണ്‍കുട്ടി തൂങ്ങിയിറങ്ങുന്നത് വീഡിയോയില്‍ കാണാം. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അമ്മയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. കുട്ടിയുടെ ജീവന് അപകടത്തിലാകുന്ന തരത്തിലുള്ള പ്രവൃത്തിയാണിതെന്നും
വസ്ത്രത്തെക്കാള്‍ വലുതല്ലേ മകന്റെ ജീവനെന്നും കമന്റുകള്‍ ഉയര്‍ന്നു. ഇത്തരത്തില്‍ കുട്ടിയുടെ ജീവന് അപകടത്തിലാക്കാന്‍ അമ്മയ്ക്ക് അവകാശമില്ലെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കൈ തെല്ലൊന്നയഞ്ഞാല് കുട്ടി താഴെവീണ് അപകടമുണ്ടാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.