തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തേതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് വര്‍ദ്ധനവ്. കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3%മായി ഉയര്‍ന്നുവെന്നും മന്ത്രി അറിയിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം. 9.1%ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക