തിരുവനന്തപുരം: അടുത്തയാഴ്ച ആരംഭിക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമീല്‍ ഇടം പിടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. കോഴ വിവാദത്തെ തുടര്‍ന്ന് ബി സി സി ഐ വിലക്ക് നേരിട്ടിരുന്ന ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായാണ് രഞ്ജി ടീമില്‍ സ്ഥാനം നേടുന്നത്. ഐപിഎല്‍ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് 39കാരനായ ശ്രീശാന്ത് രഞ്ജി ടീമിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 6 വരെയാണ് മത്സരങ്ങള്‍.

അതേസമയം പരിക്കേറ്റ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബിലിറ്റേഷനില്‍ കഴിയുന്ന സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമായ ശേഷം ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് ടീമില്‍ മടങ്ങിയെത്തുമെന്ന് കെ സി എ അറിയിച്ചു. പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയേയും രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സച്ചിന്‍ ബേബിയാണ് ടീം ക്യാപ്ടന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയായ വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്ടന്‍. ഫെബ്രുവരി 17 മുതല്‍ 20 വരെ മേഘാലയയുമായാണ് കേരളത്തിന്റെ എലൈറ്റ് ലീഗ് ഘട്ടത്തിലെ ആദ്യ മത്സരം. 24ന് ഗുജറാത്തുമായും മാര്‍ച്ച്‌ മൂന്നിന് മദ്ധ്യപ്രദേശുമായാണ് മറ്റ് മത്സരങ്ങള്‍. ടീമില്‍ അഞ്ച് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം: സച്ചിന്‍ ബേബി (ക്യാപ്ടന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്ടന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമേല്‍
വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, സിജോ മോന്‍ ജോസഫ്, അക്ഷയ് കെ സി
മിഥുന്‍ എസ്, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, മനു കൃഷ്ണന്‍, ബേസില്‍ തമ്ബി, ഫാനൂസ് എഫ്, ശ്രീശാന്ത് എസ്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, ഈഡന്‍ ആപ്പിള്‍ ടോം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക