ഹൈദരാബാദ്: മുതിര്‍ന്ന ബി.ജെ.പി. നേതാവ് ചന്ദുപട്‌ല ജംഗ റെഡ്ഡി (86) അന്തരിച്ചു. ഹൈദരാബാദിലെ കിംസ് ആശുപത്രിയില്‍ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.

1984ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ബി.ജെ.പി. എം.പിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുത്തിയത് കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ നരസിംഹ റാവുവിനെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രാപ്രദേശിലെ മുന്‍ എം.എല്‍.എയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, മറ്റു രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക