ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,00,000 കവിഞ്ഞു. കഴിഞ്ഞദിവസത്തെക്കാൾ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം.

ഒമിക്രോൺ വ്യാപിച്ചതോടെ കഴിഞ്ഞ ഡിസംബർ മുതൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നിലവിൽ 13,31,648 ആണ് രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക