കോഴിക്കോട്; സ്വർണ കള്ളക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ട് എന്നത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളക്കടത്തിന് ഉപയോഗിച്ച കാറ് ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസിന്റെ സഹായത്തോടുകൂടിയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയത്. കസ്റ്റംസ് പിടികൂടുമെന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായിട്ട് കേന്ദ്ര ഏജൻസികൾക്ക് മനസ്സിലായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഫെയ്സ്ബുക്കിലൂടെ പ്രസ്താവന ഇറക്കിയ ഡിവൈഎഫ്ഐ നേതാവ് ഹലാൽ-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂർ ജില്ലയിലെ ചുമതലക്കാരനാണ്. ഉന്നതനായ ഒരു സിപിഎം നേതാവിന്റേതാണ് കാറ്. സഹകരണ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇയാളെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റേയും ഫൈസലിന്റേയും ബന്ധങ്ങളാണ് സിപിഎം കള്ളകടത്തിന് ഉപയോഗിക്കുന്നത് കെ.സുരേന്ദ്രൻ പറയുന്നു. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. തിരുവനന്തപുരത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക