ജമ്മു കശ്മീര്‍: കിഷ്ത്വാര്‍ ജില്ലയിലെ കേഷ്വാനില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുള്ള വാഹനാപകടത്തില്‍ ആറ് മരണം. അഞ്ചുപേര്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
അബ്ദുള്‍ ലത്തീഫ് (42), അബ്ദുള്‍ റഹ്മാന്‍ (29), അതാ മുഹമ്മദ് (22), ഇനാം (45), മുഹമ്മദ് അര്‍ഖാം (29), സമീര്‍ (18) എന്നിവരാണ് മരിച്ചത്. പോലീസും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട കാരണത്തില്‍ അവ്യക്തതയുള്ളതിനാല്‍
പോലീസ് കേസെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക