മുംബൈ: താനെ-ദിവ സ്‌റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ശനിയാഴ്ച്ച അര്‍ദ്ധരാത്രി മൂതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെടും. തിങ്കള്‍ വരെയുള്ള 52 ദീര്‍ഘദൂര വണ്ടികളാണ് റദ്ദാക്കിയത്. എല്‍.ടി.ടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍പ്പെടും.

നേത്രാവതി എക്‌സ്പ്രസ് പാനേല്‍വരെ ഓടും. പുറപ്പെടുന്നതും ഇവിടെ നിന്നാണ്. സി.എസ്.ടി, ദാദര്‍, എല്‍.ടി.ടി, എന്നിവിടങ്ങളില്‍ നിന്ന് പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികളും റദ്ദാക്കിയവയില്‍പ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ധാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഹൈദരാവാദ്-സി.എസ്.ടി. എക്‌സ്പ്രസ് നാലിനും അഞ്ചിനും പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്ത ദിവസം യാത്ര പുറപ്പെടുന്നതും ഇവിടെ നിന്നാകും.

ഗതാഗത തടസം നേരിടുന്ന സമയത്ത് സി.എസ്.ടി, ദാദര്‍, എല്‍.ടി.ടി. സ്‌റ്റേഷനുകളില്‍ നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ക്ക് തത്ക്കാലം സ്‌റ്റോപ്പ് ഉണ്ടായിരിക്കില്ല. ദിവ-വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക