തിരുവനന്തപുരം: ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ആറ് രൂപ വില ഉയര്‍ത്തി എണ്ണക്കമ്പനികള്‍. ഇതോടെ റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി. കഴിഞ്ഞ മാസം 53 രൂപയായിരുന്നു വില. ഇന്ന മുതല്‍ പുതുക്കിയ വില നിശ്ചയിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സര്‍ക്കാരിന് ഇതില്‍ ഇടപെടല്‍ നടത്താനാകും. സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനകം മണ്ണെണ്ണ റേന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. മാര്‍ച്ച് വരെ മണ്ണെണ്ണ 47 രൂപ നിരക്കിലായിരുന്നു. അതിനാല്‍ ജനുവരി മാസത്തിലെ വിലയ്ക്ക് മണ്ണെണ്ണ വില്‍ക്കാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക