ഭോപ്പാല്‍: മൂന്ന് വീടുകള്‍ക്കും ഓട്ടോറിക്ഷയ്ക്കും തീയിടുകയും ക്ഷേത്രം ആക്രമിക്കുകയും ചെയ്തതിന് യുവാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഖണ്ഡവാ ജില്ലയിലാണ് ദീപക് എന്നയാള്‍ അതിക്രമം നടത്തിയത്.

മദ്യലഹരിയില്‍ അലി എന്നയാളെ മര്‍ദ്ദിച്ചതില്‍ അറസ്റ്റിലായി ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ അലിയെയും സഹോദരിയെയും മര്‍ദ്ദിക്കുകയും ഇവരുടെ വീട് ഉള്‍പ്പെടെ മൂന്ന് വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്ലിങ്ങളായതിനാലാണ് അക്രമിക്കപ്പെട്ടതെന്നും പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടെന്നുമാണ് രണ്ട് കുടുംബങ്ങളുടെയും ആരോപണം. പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്നും 28ല്‍ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബല്‍ജീത് സിങ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക