ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.

പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് ക്യാപ്റ്റന്‍ ജനവിധി തേടുന്നത്. 22 മണ്ഡലങ്ങളിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകന്‍ അജിത് പാല്‍ സിങ് ഉള്‍പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.ജെ.പി, ശിരോമണി അകാലിദള്‍ (സന്‍യുക്ത്) എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പെട്ട പി.എല്‍.സിക്ക് 37 സീറ്റുകളാണ് അനുവദിച്ചിട്ടു​ള്ളത്. അമരീന്ദര്‍ സിങ്ങിന് സ്വാധീനമുള്ള മാല്‍വ പ്രദേശത്താണ് പാര്‍ട്ടിക്ക് അനുദിച്ച 37ല്‍ 26 മണ്ഡലങ്ങളും.

പി.എല്‍.സിയുടെ സ്ഥാനാര്‍ഥിപട്ടികയില്‍ ആകെ ഒരു വനിത മാത്രമാണുള്ളത്. മുന്‍ അകാലി ദള്‍ എം.എല്‍.എയും അന്തരിച്ച പൊലീസ് തലവന്‍ ഇസ്ഹാര്‍ ആലം ഖാന്റെ ഭാര്യയുമായ ഫര്‍സാന ആലം ഖാനാണ് മലര്‍കോട്ലയില്‍ നിന്ന് മത്സരിക്കുന്നത്. എട്ട് ജാട്ട് സിക്കുകാര്‍, നാല് പട്ടിക വിഭാഗക്കാര്‍, മൂന്ന് ഒ.ബി.സി വിഭാഗക്കാര്‍, അഞ്ച് ഹിന്ദുക്കള്‍ എന്നിവരാണ് പി.എല്‍.സി സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക