ന്യൂഡല്‍ഹി: അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസില്‍ താഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗരേഖയിലാണ് നിര്‍ദ്ദേശം. ആറിനും 11നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാതാപിതാക്കളുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം.

ഗുരുതരാവസ്ഥയിലുള്ള കുട്ടികളില്‍ മാത്രമേ ആന്റിവൈറല്‍, സ്റ്റിറോയ്ഡ്, മോണോക്ലോണല്‍ ആന്റിബോഡികള്‍ തുടങ്ങിയവ ഉപയോഗിക്കാവൂ. 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളുടെ ഇടവേളയില്‍ മരുന്നിന്റെ അളവ് കുറയ്ക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡിന്റെ ലക്ഷണമില്ലെങ്കില്‍ ആദ്യ ആര്‍.എ.ടിയോ ആര്‍.ടി.പി.സി.ആര്‍. പരിശോധനയല്ലാതെ മറ്റു പരിശോധനകള്‍ വേണ്ട. അച്ഛനമ്മമാരുടെ കര്‍ശന നിരീക്ഷണത്തില്‍ വീട്ടില്‍ക്കഴിഞ്ഞാല്‍ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക