മുണ്ടക്കയം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവുമായി മുണ്ടക്കയം പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്തും ,കാഞ്ഞിരപ്പള്ളിയിലുമായി നിരവധി ലഹരി കടത്ത്, മോഷണ കേസുകളില്‍ പ്രതിയാണ് കഞ്ചാവുമായി പിടിയിലായത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം പാലമ്പ്ര കൂവപ്പള്ളി ചാവടിയില്‍ സജോ (30)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പൊലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 500 ഗ്രാംകഞ്ചാവും പിടിച്ചെടുത്തു. തമിഴ് നാട്ടില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് ജില്ലയിലേയ്ക്ക് കടത്തുന്നു എന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി യുടെ നേതൃത്വത്തില്‍, മുണ്ടക്കയം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കുമാര്‍, എസ്.ഐ മനോജ് കുമാര്‍, എ.എസ്.ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി എം തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍ ജയലാല്‍ ,ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രന്‍,ശ്രീജിത്ത് .ബി.നായര്‍, തോമ്‌സണ്‍ കെ മാത്യു, അജയകുമാര്‍ കെ.ആര്‍, അരുണ്‍ .എസ്. അനീഷ് വി.കെ, ഷമീര്‍ സമദ് ,ഷിബു പി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക