കാസര്‍കോട്: ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം. രാത്രി പത്തിന് സമ്മേളനം അവസാനിക്കും. മറ്റന്നാള്‍ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം നാളെ വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് സമ്മേളനം അവസാനിപ്പിക്കുന്നത്.

കോവിഡ് വ്യാപനത്തനിടയില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഇന്നലെ ജില്ലയിലെ എല്ലാ പൊതു പരിപാടികളും ഉത്തരവിറക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചത്‌ സിപിഎം ജില്ലാ സമ്മേളനം നടത്താന്‍ വേണ്ടി പാര്‍ട്ടി സമ്മര്‍ദം ചെലുത്തിയിട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ സമയം കളക്ടര്‍ ഇതു നിഷേധിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരവ് വിവാദമായതിന് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം.

കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ അഭിപ്രായം കേള്‍ക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി മാനിച്ചതു കൊണ്ടാണ് കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചത്. തൃശൂരിന് വിധി ബാധകമല്ല. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി ഇന്നുതന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക