കൊച്ചി: എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധിക്കുന്നവരില്‍ പകുതിപ്പേര്‍ക്ക് കോവിഡ്. 50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌. പുതുതായി ജില്ലയില്‍ 7339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 33,873 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക