ആലപ്പുഴ: വള്ളിക്കുന്നത്ത് 19 കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു സ്വകാര്യ വാർത്ത ചാനലിനോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 22 നാണ് സുചിത്രയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡില്‍ സൈനികനായ വിഷ്ണുവാണ് സുചിത്രയുടെ ഭര്‍ത്താവ്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം

ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര. സുചിത്രയെ ഭര്‍ത്താവിന്റെ അമ്മ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകളെ കെട്ടിത്തൂക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണ്ണത്തിന്റെ പേരില്‍ വിഷ്ണുവിന്റെ അമ്മ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് സുചിത്രയുടെ അമ്മയും പറഞ്ഞു. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്ന് പിതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക