കോട്ടയം : അയ്മനത്ത് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ മിന്നൽ പരിശോധന. സിപിഎം മുൻപഞ്ചായത്തംഗത്തിൻ്റെ വീട്ടിൽ നിന്നും ചാരായം പിടിച്ചു. അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡ് മുൻ അംഗം പുലിക്കുട്ടിശ്ശേരി വട്ടയ്ക്കാട് പാലത്തിനു സമീപം പാറപ്പുറത്ത് മിനിയുടെ വീട്ടിൽ നിന്നാണ് ചാരായം പിടിച്ചത്.

മൂന്ന് ലിറ്റർ വ്യാജ ചാരായവും, 30 ലിറ്റർ കോടയും, വാറ്റു ഉപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു. അയ്മനം പാറപ്പുറത്ത് വീട്ടിൽ ഷാജി (59) യെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് , ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കോട്ടയം നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശപ്രകാരമാണ് ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയത്. തുടർന്നാണ് അയ്മനം കേന്ദ്രീകരിച്ചുള്ള വാറ്റ് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നാണ് വാറ്റും കോടയുമായി ഷാജിയെ അറസ്റ്റ് ചെയ്തത്.

ഒരു കുപ്പിയ്ക്ക് ആയിരം രൂപ എന്ന നിലയ്ക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ഇയാൾ എത്തിച്ചായിരു വിൽപ്പന നടത്തിയിരുന്നത്. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജയകുമാർ എ.എസ്.ഐ അനീഷ് വിജയൻ, സിവിൽ പൊലീസ് ഓഫിസർ പുഷ്പോദയൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ മിനിമോൾ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ.മാത്യു, അജയകുമാർ, എസ്. അരുൺ, അനീഷ് വി.കെ , ഷിബു പി.എം, ഷമീർ സമദ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക