കോട്ടയം: കോട്ടയത്ത് ഭാര്യമാരെ പരസ്പരം കൈമാറ്റം ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയിരുന്നത്. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയതിന്നു പോലീസ് പറഞ്ഞു.

ആളുകളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. തുടര്‍ന്ന് സ്വകാര്യ ചാറ്റിംഗ് നടത്തി ലൈംഗിക താല്‍പര്യങ്ങള്‍ അന്വേഷിച്ച്‌ അറിഞ ശേഷമാണ് പങ്കാളി കൈമാറ്റത്തിനായി ഇവര്‍ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്. രഹസ്യ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതിയെന്നും സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക