കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘമാണ് കോട്ടയത്ത് പിടിയിലായതെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നായി ഏഴു പേരാണ് ഇപ്പോൾ പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു പ്രവര്‍ത്തനം. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട് പങ്കാളികളെ കൈമാറുന്നതിനായി പ്രത്യേകം ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പ്രവർത്തനമെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ ഇരയാക്കപ്പെട്ട യുവതി, ഭർത്താവിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വൻസംഘത്തെ കുടുക്കിയത്. ബലമായി പ്രകൃതിവിരുദ്ധ ബന്ധത്തിനു പ്രേരിപ്പിച്ചു എന്നും പരാതിയിലുണ്ട്. ആയിരക്കണക്കിനു ദമ്പതികൾ ഈ ഗ്രൂപ്പുകളിൽ ഉണ്ടെന്നാണു പൊലീസ് പറയുന്നത്. വ്യാജ ഐഡികൾ ഉപയോഗിച്ചിരിക്കുന്നതിനാൽ കണ്ടെത്താൻ പ്രയാസമാണ്. ടെലഗ്രാം, മെസഞ്ചർ എന്നീ സമൂഹമാധ്യമ ആപ്പുകൾ വഴി സമാന താൽപര്യമുള്ള ആളുകളെ കണ്ടെത്തി അവരെ ഗ്രൂപ്പുകളാക്കി പങ്കാളിയെ കൈമാറ്റം ചെയ്യുന്നതാണ് രീതി.

ഒരു സ്ത്രീയെ ഒരേ സമയം മൂന്നു പേർ പങ്കിട്ട സംഭവംവരെ ഉണ്ടായിട്ടുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. പണത്തിനു വേണ്ടിയും കൈമാറ്റം നടന്നിട്ടുണ്ട്. ശനിയാഴ്ചയാണ് യുവതി പരാതി നൽകിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് സംഘം കുടുങ്ങിയത്. 2018 മുതൽ ഈ ഗ്രൂപ്പുകളിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക