കല്‍പറ്റ: അമ്ബലവയല്‍ മുഹമ്മദ്(68) വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. വൃദ്ധനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി, മുറിച്ച്‌ മാറ്റിയ കാല്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ബാഗ് എന്നിവയാണ് കണ്ടെത്തിയത്. മുഹമ്മദിന്റെ വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായിട്ടാണ് ഇവ കിട്ടിയത്.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും അവരുടെ മാതാവും പിടിയിലായിരുന്നു. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് ഇവര്‍. കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടികള്‍ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് പെണ്‍കുട്ടികളെയും മാതാവിനെയും തെളിവെടുപ്പിനായി കൊണ്ടുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ കോടാലിയും, മുഹമ്മദിന്റെ വലതുകാല്‍ മുറിച്ച്‌ മാറ്റാന്‍ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. മുറിച്ചു മാറ്റിയ കാല്‍ അമ്ബലവയല്‍ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപത്തും, മൊബൈല്‍ ഫോണ്‍ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. കേസില്‍ പിടിയിലായ പെണ്‍കുട്ടികള്‍ പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക