ദുബായ്: പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ. പരിഷ്കരിച്ച സൈബര്‍ ക്രൈം നിയമം അനുസരിച്ച്‌ ആറ് മാസം തടവോ 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. പൗരന്മാരുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

2012-ലെ 5ാം ഫെഡറല്‍ നിയമം, സൈബര്‍ കുറ്റകൃത്യ നിയമം, ഓണ്‍ലെെന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം എന്നിവയില്‍ ഭേദഗതികള്‍ ചെയ്തുകൊണ്ടാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. 2022 ജനുവരി 2 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം, പൊതുവിടങ്ങളില്‍ ചിത്രങ്ങളെടുക്കുന്നതിനോ സെല്‍ഫി എടുക്കുന്നതോ നിയമപ്രകാരം തടസമുണ്ടാകില്ല. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയെയും അവകാശങ്ങളെയും മാനിച്ച്‌ അതിന് തടസം വരാത്ത വിധമാണ് പൊതു ഇടങ്ങളില്‍ ചിത്രങ്ങളെടുക്കുന്നത് ഉറപ്പുവരുത്തിയായിരിക്കണം ചിത്രങ്ങളെടുക്കേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക, വ്യാജ പ്രചാരണങ്ങളുടെയും വാര്‍ത്തകളുടെയും വ്യാപനം നിയന്ത്രിക്കുക, പൊതുമേഖലാ വെബ്‌സൈറ്റുകളുടെയും ഡാറ്റാബേസുകളുടെയും സംരക്ഷണം ഉറപ്പാക്കാനും പുതിയ നിയമം വഴി സാധ്യമാകുമെന്നും അതിലൂടെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അബ്ദുല്‍ അസീസ് പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക