പൈനാവ്: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോര്‍ഡ്സില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്. തൊടുപുഴ വണ്ണപ്ര സ്വദേശിയാണ് സസ്പെന്‍ഷനിലായ പൊലീസുകാരന്‍. ഇടുക്കി തൊടുപുഴയിലെ എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് ഇയാളായിരുന്നു.

ഈ മാസം ആദ്യം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആദിവാസിയായ ബസ് കണ്ടക്ടറെ മക്കളുടെ മുന്നില്‍ വെച്ച്‌ ഒരു സംഘം ആക്രമിച്ചിരുന്നു. മക്കളുടെ മുന്നില്‍വെച്ചായിരുന്നു ഇത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നുവെന്നും കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനു സുദന്‍ (40) നാണ് മര്‍ദനമേറ്റത്. ഡിസംബര്‍ മൂന്നിന് രാവിലെ 11ന് മങ്ങാട്ട് കവലയില്‍ വച്ചാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു ആലുവ കെ എസ് ആ ര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറാണ്. ഇയാള്‍ ഫേയ്‌സ്ബുക്കില്‍ വന്ന മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെ രാവിലെ മുള്ളരിങ്ങാട്ടെ വീട്ടില്‍നിന്നും ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച്‌ വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അനുസരിച്ചില്ല.

ബസ് മങ്ങാട്ടുകവലയില്‍ എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. മക്കളുടെ കരച്ചിലും മറ്റു യാത്രക്കാരുടെ ബഹളവും കേട്ട് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി അടക്കം ആരോപിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വാള്‍മുനയില്‍ നിന്നും താന്‍ രക്ഷപെട്ടത് ദൈവാനു​ഗ്രഹം കൊണ്ടുമാത്രമെന്ന് ആക്രമണത്തിനിരയായ മനുസുധന്‍ മീഡിയ മം​ഗളത്തോട് വെളിപ്പെടുത്തിയിരുന്നു. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനുസൂധനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡിലിട്ടാണ് ആക്രമിച്ചത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ മക്കളുടെ മുന്നിലിട്ടാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വധശ്രമത്തിന് പിന്നാലെ തനിക്കെതിരെ മതനിന്ദ ആരോപിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഭയന്നാണ് കുടുംബം കഴിയുന്നതെന്നും മനുസുധന്‍ മീഡിയ മം​ഗളത്തോട് പറഞ്ഞു.

കോണ്‍​ഗ്രസ് അനുകൂല സംഘടനയുടെ വാട്സാപ്പ് ​ഗ്രൂപ്പിലെ ചര്‍ച്ചകളാണ് മനുസുധനെ പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണിലെ കരടായി മാറ്റിയത്. ഇസ്ലാമിക അനുകൂല പോസ്റ്റുകളോട് പ്രതികരിച്ചതാണ് മനുസുധന്‍ ചെയ്ത തെറ്റ്. നരേന്ദ്രമോദി ഭരിക്കുന്നത് കൊണ്ടാണ് കേരളം ഒരു മതേതര സമൂഹമായി നില്‍ക്കുന്നതെന്നും അല്ലെങ്കില്‍ എന്നേ ഇവിടം സൗദി അറേബ്യ പോലെ ഒരു മതരാഷ്ട്രമാക്കി നിങ്ങള്‍ മാറ്റുമായിരുന്നു എന്നുമായിരുന്നു മനുസുധന്റെ കമന്റ്. ഇതിന് പിന്നാലെ മനുസുധനെ ​ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. പിന്നാലെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തന്നെ പോക്കറ്റടിക്കാരനായി ചിത്രീകരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം എന്ന് മനുസുധന്‍ പറയുന്നു. ദൈവാനു​ഗ്രഹത്താലാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ആക്രമിക്കാന്‍ വന്നവരെ തിരിച്ചറിയാന്‍ കഴിയും. ഇവരെ സംബന്ധിച്ച്‌ പോലീസിന് കൃത്യമായ വിവരം നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്നും മനുസുധന്‍ ആരോപിച്ചിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു മക്കളുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച്‌ വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അത് കാര്യമാക്കിയില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. ബസ് വളഞ്ഞ ഒരു സംഘം ആളുകള്‍ മനുസൂധനെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഇതോടെ അക്രമി സംഘം സ്ഥലം വിടുകയായിരുന്നു.

വടിവാവാളുമായാണ് അക്രമികള്‍ എത്തിയതെന്ന് മനുസുധന്‍ വെളിപ്പെടുത്തിയിരുന്നു. അക്രമികള്‍ അസഭ്യം പറയുകയും തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താനും കുടുംബവും ഭയന്നാണ് കഴിയുന്നതെന്ന് മനു പറയുന്നു. കുട്ടികള്‍ ഭയന്നാണ് ജീവിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ ഒരു പട്ടി കുരച്ചാല്‍ പോലും കുട്ടികള്‍ക്ക് ഭീതിയാണ്. സഹപ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും കരുതലോടെ ഒപ്പമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക