തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ്.സി യോഗം ഇന്നു ചേരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ദില്ലയിലെ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനം സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്നും മൂന്നു പേരെയാണ് യുപിഎസ്.സി യോഗം തെരഞ്ഞെടുക്കുന്നത്. ഇതില്‍ നിന്നും ഒരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം.

അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്. കേന്ദ്രസര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ ഇതേ വരെ തീരുമാനം അറിയിച്ചട്ടില്ല.പരിഗണനയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ്.സി യോഗം അന്തിമ തീരുമാനം എടുക്കുക. കേരള പൊലീസിലെ 11 എസ്പിമാര്‍ക്ക് ലഭിക്കേണ്ട ഐപിഎസും കമ്മിറ്റി പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക