കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്ബയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

കാസര്‍കോട്ടെ സിപിഎം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് ഉണ്ടായിരുന്നു. ഇതിന്‌ തൊട്ടുപിറകിലായി സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പൊലീസ് എസ്കോര്‍ട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്‌. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പയ്യന്നൂര്‍ പെരുമ്ബ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തിയറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന്‌ തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായതെന്നാണ്‌ പ്രാഥമിക വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പയ്യന്നൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക