വയനാട്: വയനാട്ടിൽ ഡി സി സി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി പാർട്ടിയ്ക്ക് ഉള്ളിൽ കലാപം. ജില്ലയിലെ പ്രമുഖ നേതാക്കൾ എല്ലാവരും തന്നെ പുനഃസംഘടനയടുക്കുകയാണ്‌ ഇപ്പാഴില്ലെങ്കില്‍ ഇനിയില്ല എന്ന നിലപാടിലാണ്.നിലവില്‍ എം എം എ ഐ സി ബാലകൃഷ്ണനാണ്‌ പ്രസിഡന്റ്‌.ഇരു ഗ്രൂപ്പുകളും ഗ്രൂപ്പിലെ ഗ്രൂപ്പുകളും സ്ഥാനത്തിനായി പൊരുതുകയാണ്‌.

ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാരുടെ രഹസ്യയോഗം ചേര്‍ന്നത്‌ ‌ ഭിന്നത രൂക്ഷമാക്കി. ഐ സി ബാലകൃഷ്‌ണന്റെ വീട്ടിലാണ്‌ യോഗം ചേര്‍ന്നത്‌. ചെന്നിത്തലയ്ക്ക്‌ താല്‍പ്പര്യമുള്ള ചില നേതാക്കളുടെ വീടുകളിലും അദ്ദേഹമെത്തിയത്‌ അതേ ഗ്രൂപ്പില്‍ തന്നെ ഭിന്നതയുമുണ്ടാക്കിയിരിക്കുകയാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ എല്‍ പൗലോസ്‌, കെ കെ അബ്രഹാം, പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, ടി ജെ ഐസക്‌, പി ഡി സജി, പി കെ ജയലക്ഷ്മി എന്നിവരെല്ലാം പ്രസിഡന്റ്‌ സ്ഥാനത്തിനായി രംഗത്തുണ്ട്‌.

തലമുറ മാറ്റം പരിഗണിക്കണമെന്നാണ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനം.

പ്രതിപക്ഷ നേതൃസ്ഥാനം വി ഡി സതീശന് നല്‍കിയതില്‍ അമര്‍ഷമുള്ള ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും അനുനയിപ്പിക്കാന്‍ ഗ്രൂപ്പുകളെ പൂര്‍ണ്ണമായി തള്ളിക്കളയാനുമാവില്ല.
ആ നിലയ്ക്ക്‌ ജില്ലാതലങ്ങളില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്‌ ഗ്രൂപ്പ്‌ നേതാക്കള്‍.

കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിമോഹവുമായി നടന്ന പലരേയും വെട്ടിയാണ്‌ സിദ്ധിക്കെത്തിയത്‌.അതിനാല്‍ ജില്ലാ അധ്യക്ഷപദവിയെങ്കിലും തരൂ എന്നാണ്‌ ആയിടയ്ക്ക്‌ പാര്‍ട്ടി വിടാന്‍ പോലും ഒരുങ്ങിയവരുടെ ആവശ്യം. അതേസമയം കെ സുധാകരനുമായി അടുപ്പമുള്ളവരെ ഒതുക്കാന്‍ മറ്റൊരു സമവാക്യവും നേതാക്കള്‍ക്കിടയിലുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക