ദിലീപ് – കാവ്യ താരജോഡികള്‍ക്ക് ആരാധകര്‍ ഏറെയാണ്. വിവാഹശേഷം ഇരുവരെയും ഒന്നിച്ച്‌ പൊതുപരിപാടികളില്‍ കാണാന്‍ കിട്ടാറില്ലെങ്കിലം കുടുംബചിത്രങ്ങള്‍ ഇടയ്ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരകുടുംബത്തിന്റെ പുതിയൊരു യാത്രയാണ് ദിലീപ് ഫാന്‍സ് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്. മിനികൂപ്പറില്‍ യാത്ര ചെയ്യുന്ന താരകുടുംബത്തിന്റെ വീഡിയോ മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരാണ് പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന ദിലീപിനെയും തൊട്ടടുത്തിരിക്കുന്ന കാവ്യയെയും വ്യക്തമായി തന്നെ വീഡിയോയില്‍ കാണാം.

കൂളിംഗ് ഗ്ലാസ് വച്ച്‌ സ്റ്റൈലന്‍ ലുക്കിലാണ് കാവ്യ. കാവ്യയുടെ മടിയിലായി മകള്‍ മഹാലക്ഷ്‌മിയും ഇരിപ്പുണ്ട്. താടി വളര്‍ത്തിയ ലുക്കിലാണ് ദിലീപ്. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കറുപ്പും ചുവപ്പും കോമ്ബിനേഷനിലുള്ളതാണ് ദിലീപിന്റെ മിനി കൂപ്പര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക