പാറശാല: അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച 73 ലക്ഷത്തോളം രൂപയുമായി ഒരാളെ എക്സൈസ് പിടികൂടി. ചെന്നൈ മൗണ്ട്‌ റോഡ് സ്വദേശി ആദമാണ് (45) പിടിയിലായത്. ഇന്നലെ രാവിലെ 11ന് അതിര്‍ത്തിയിലെ പടന്താലുംമൂട് ചെക്പോസ്റ്റിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് നാഗര്‍കോവിലില്‍ നിന്ന് കേരളത്തിലേക്കുള്ള ബസില്‍ നിന്ന് 72,77,200 രൂപയുമായി ഇയാളെ പിടികൂടിയത്.

തുക കൊടുത്തയച്ച ആളെക്കുറിച്ച്‌ അറിയില്ലെന്നും, തിരുവനന്തപുരത്ത് എത്തുമ്ബോള്‍ യാഥാര്‍ത്ഥ ഉടമ വന്ന് ഇത് വാങ്ങും എന്നുള്ള ധാരണയുടെ പുറത്താണ് പണം കൊണ്ടുവന്നതെന്നുമാണ് ഇയാള്‍ എക്സൈസിനോട് പറഞ്ഞത്. ഇയാളെ പിന്നീട് തമിഴ്നാട് പൊലീസിന് കൈമാറി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയുന്നതിന്, എക്സൈസിന്റെ നേതൃത്വത്തില്‍ തമിഴ്നാട് പൊലീസുമായി ചേര്‍ന്ന് അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം അസി. എക്‌സൈസ് കമ്മിഷണര്‍ എസ്. വിനോദ്കുമാര്‍, നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ഷാജഹാന്‍, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ ആര്‍. മോഹന്‍കുമാര്‍, കാട്ടാക്കട ഇന്‍സ്പെക്ടര്‍ എ. നവാസ്, ജസ്റ്റിന്‍രാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക