തിരുവനന്തപുരത്ത് വഴിയാത്രക്കാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം ബാലരാമപുരം റസല്‍പുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കും വെട്ടേറ്റു. ഇരുവരുടേയും പരിക്കുകള്‍ നിസ്സാരമാണ്. ഇതിനുപുറമെ 16 വാഹനങ്ങള്‍ പ്രതികള്‍ വെട്ടിത്തകര്‍ത്തു.

പ്രതികളില്‍ ഒരാളെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ ആള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയതായി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സമീപകാലത്ത് തിരുവനന്തപുരം ജില്ലയില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം പെരുകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പോത്തന്‍കോട് 12 അംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഗുണ്ടാസംഘം കാല് വെട്ടിയെടുത്ത് ആഹ്ലാദ പ്രകടനവും നടത്തി. കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് ഇന്നാണ് പിടിയിലായത്. ഒട്ടകം രാജേഷിന് പുറമെ മറ്റു പ്രതികളായ പത്തു പേരെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിടികൂടിയിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക