ന്യൂഡല്‍ഹി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി, എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

തുടര്‍ച്ചയായി പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളില്‍ രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി നടത്തിയ പരിശോധനയ്‌ക്കിടയില്‍ പ്രതിഷേധം നടത്തിയവരെ പറ്റിയും അന്വേഷിക്കും. അതേസമയം കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് സുബ്രഹ്മണ്യസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക